Monday 5 September 2011

ഹിരോഷിമ ബ്ലോഗിങ്ങ് മൽസര വിജയികൾ


എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് ഹിരോഷിമ ബ്ലോഗിങ്ങ് മൽസര വിജയികൾ


1. ബെഞ്ചാലി
ഒരേ ഒരു നിമിഷം

2. അൻവ‌ർ ഷെഫീഖ്
ഹിരോഷിമ- ഐൻസ്റ്റീന്റെ എഴുത്ത്!


3. സുജ തിരുവനന്തപുരം
ആയിരം കടലാസ്സ് കൊക്കുകള്‍ ......



ഡിസൈൻ, ചരിത്രം, കണ്ടന്റ്, പാറ്റേൺ, സൊലൂഷ്യൻ, എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ നിർണ്ണയിച്ചത്. വിധി അന്തിമമാണ്


ബ്ലോഗിങ്ങിൽ എല്ലാ സാധ്യതകളും ഇനിയും ഏറേ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം

ലേഖനങ്ങളിൽ പരിഹാരമാർഗങ്ങളും നമുക്ക് സമൂഹത്തോടുള്ള പ്രതിബ ദ്ധത ഉണ്ടാക്കേണ്ടതുണ്ട്.


വിജയികൾക്ക് അഭിനന്ദനങ്ങൾ :)

വിജയികൾക്ക് സമ്മാനങ്ങൾ ഉണ്ടായിരിക്കും. അവരെ നേരിട്ട് അറിയിക്കുന്നതാണ്



പങ്കെടുത്ത എല്ലാവർക്കും നന്ദി :)

Monday 25 July 2011

ബ്ലോഗിങ്ങ് മൽസരം

എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് , ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുത്തപ്പെട്ട ദിനത്തിന്റെ ഓർമ്മകൾക്കു മുമ്പിൽ പൊതുസമൂഹത്തിനിടയിൽ യുദ്ധകൊതികൾക്കും സാമ്രാജ്യത്വ കടന്നു കയറ്റത്തിനുമെതിരെ ഒരു ചിന്താശകലം ഉണ്ടാകുന്നതിനു വേണ്ടി ഓൺലൈനിൽ ബ്ലോഗിങ്ങ് മൽസരം നടത്തുന്നു.


വിഷയം : ഹിരോഷിമ

(ബ്ലോഗിങ്ങിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി നിങ്ങളുടെ ബ്ലൊഗിനെ     സമൂഹത്തിന്റെ ചിന്താശേഷിയിൽ  ഉപകാരപെടുത്തുക)

എങ്ങനെ ബ്ലൊഗിങ്ങിൽ പങ്കെടുക്കാം?


1. ഹിരോഷിമദിനത്തോടു ബന്ധപ്പെട്ട എല്ലാവിധ പോസ്റ്റുകളും (കവിത, കഥ, ലേഖനം, നർമ്മം, യാത്രവിവരണം, ചിത്രം, .....) മൽസരത്തിനു സ്വീകാര്യമാണ്.

2. പോസ്റ്റുകളുടെ ലിങ്ക് ഞങ്ങളുടെ ഇ-മെയിലേക്ക് അയക്കുക 
mail to : skssfcwblog@gmail.com

അവസാന തിയ്യതി : ഓഗസ്റ്റ് പന്ത്രണ്ട് . രാത്രി 12 മണി

3.
ബ്ലോഗിന്റെ ലോഗോ നിങ്ങളുടെ ബ്ലോഗിൽ അഡ് ചെയ്യുക, കൂടെ ഈ ബ്ലോഗിന്റെ ലിങ്കും

5. പോസ്റ്റിന്റെ ലേബലിൽ "ബ്ലോഗിങ്ങ് മൽസരം ഹിരോഷിമ" എന്നത് ചേർക്കണം

6. വായനക്കാരുടെ വോട്ടിങ്ങിലൂടെയും ജഡ്ജികളുടെ വിലയിരുത്തലിന്റെയും കൂടിയിട്ടാണ് ഫലപ്രഖ്യാപനം
7.  വിധികർത്താക്കൾ :
             1.  എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഓണമ്പിള്ളീ മുഹമ്മദ്   ഫൈസി (MA sanskrit, LLB)
            2.  ഖയ്യൂം കടമ്പോട് (Msc Maths, Mphil)

8. വിജയികൾക്ക് സമ്മാനങ്ങൾ ഉണ്ടായിരിക്കും.


അൽപം എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗിനെ കുറിച്ച് :

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന മുസ്‌ലിം പണ്ഡിത സഭയുടെ കീഴീൽ പ്രവർത്തിക്കുന്ന സമസ്‌ത കേരള സുന്നി സുഡന്റ് ഫെഡറേഷനിന്റെ കോളേജ് വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ക്യാമ്പസ് വിംഗ്. മുസ്‌ലിം വിദ്യാർത്ഥികളിൽ സാമൂഹിക ധാർമ്മിക മൂല്യങ്ങൾ വളർത്തിയെടുക്കുവാനും മതപരമായ ചിട്ടകളിൽ ജീവിതത്തിന്റെ ലക്ഷ്യം പൂർത്തികരണത്തിനുമായി പ്രവർത്തിക്കുന്നു.